ചെമ്മീൻ

ചെമ്മീൻ വരട്ടിയത് (Prawns Varattu)

ചെമ്മീൻ വരട്ടിയത് (Prawns Varattu)

   ഇതിനു ചെമ്മീൻ വരട്ട് എന്നൊ ചെമ്മീൻ ഡ്രൈ ഫ്രൈ എന്നൊ ഒക്കെ വിളിക്കാം. സാധാരണ ചെമ്മീൻ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നു ചെയ്താലൊയെന്ന് കരുതി ഒരിക്കൽ ഉണ്ടാക്കി നോക്കിയതാ, സംഗതി ഉഗ്രൻ ആയിരുന്നതു കൊണ്ട് കൂട്ടുകാർക്ക് വേണ്ടിയും ഷെയർ ചെയ്യുന്നു… അപ്പൊ തുടങ്ങാം !

 • Prep Time10 min
 • Cook Time20 min
 • Total Time30 min
 • Yield1 പ്ലേറ്റ്‌
 • Serving Size3 പേര്‍ക്ക്
 • തക്കാരം
  • Indian
  • കേരളം
  • ദക്ഷിണേന്ത്യന്‍
 • നേരം
  • Appetizer
  • Main Course
  • ഊണ്
 • പാചക രീതി
  • വരട്ട്

ചേരുവകൾ

 • ചെമ്മീൻ – 300 ഗ്രാം
 • ചെറിയുള്ളി – 10 എണ്ണം
 • ഇഞ്ചി – 1 ചെറിയ കഷ്ണം
 • വെള്ളുതുള്ളി – 7-8 അല്ലി
 • മുളക് പൊടി -2 ടീസ്പൂൺ
 • മഞൾപൊടി – 1/4 ടീസ്പൂൺ
 • മല്ലിപൊടി – 1/2 ടീസ്പൂൺ
 • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
 • സവാള – 2 മീഡിയം വലുപ്പം
 • തേങ്ങാകൊത്ത് – 1/4 ടീക്കപ്പ്
 • കറിവേപ്പില – 1 തണ്ട്
 • എണ്ണ, ഉപ്പ് – പാകത്തിനു
 • നാരങ്ങാ നീരു – 1 ടീസ്പൂൺ
 • ഗരം മസാല – 1/4 ടീസ്പൂൺ (ആവശ്യമെങ്കില്‍)

തയ്യാറാക്കുന്ന വിധം

1

ചെമ്മീൻ വൃത്തിയാക്കി വെക്കുക.

2

സവാള ചെറുതായി അരിഞ്ഞ് വെക്കുക.

3

നാരങ്ങാനീര്, മുളക്പൊടി, മഞ്ഞൾപൊടി, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് ഇവ മിക്സിയിൽ ഇട്ട് പേസ്റ്റ് ആക്കി അരച്ച് എടുക്കുക.

4

അരച്ച് എടുത്ത കൂട്ട് ചെമ്മീനിൽ നന്നായി പുരട്ടി പിടിപ്പിച്ച് 30 മിനുറ്റ് മാറ്റി വെക്കുക.

5

പാനിൽ എണ്ണ ചൂടാക്കി (എണ്ണ കുറച്ച് കൂടുതൽ എടുക്കണം) ചെമ്മീൻ ഇട്ട് നന്നായി ഇളക്കി അടച്ച് വച്ച് മൂപ്പിക്കുക.

6

ചെമ്മീൻ ഒരു മുക്കാൽ വേവ് ആവുമ്പോൾ സവാള, തേങ്ങാക്കൊത്ത്, കറിവേപ്പില, കുരുമുളക് പൊടി, ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് നന്നായി നിറമൊക്കെ മാറി നല്ല ഡ്രൈ ആകുന്ന വരെ ഇടക്ക് ഇളക്കി മൂപ്പിച്ച് എടുക്കുക. നല്ല അടിപൊളി രുചിയുള്ള ചെമ്മീൻ വരട്ട് തയ്യാർ. എല്ലാവരും ഉണ്ടാക്കി നോക്കീട്ട് അഭിപ്രായം താഴെ ഉള്ള കമന്റ്‌ ബോക്സില്‍ എഴുതാന്‍ മറക്കില്ലല്ലോ…

കടപ്പാട് : മലയാള പാചകം

ഈ ഒരു പോസ്റ്റ്‌ വിലയിരുത്താം

വിലയിരുത്താനായി നക്ഷത്രങ്ങള്‍ നല്‍കാം

ശരാശരി വിലയിരുത്തല്‍ 4.9 / 5. അഭിപ്രായങ്ങള്‍ 61

ഈ ഒരു പോസ്റ്റ്‌ വിലയിരുത്തുന്ന ആദ്യത്തെ ആളായി മാറൂ !

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

ലക്ഷ്മിപ്രിയ പ്രശാന്ത്

ലക്ഷ്മിപ്രിയ പ്രശാന്ത്

About Author

2015ല്‍ തുടങ്ങിയ മലയാള പാചകം എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍, വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രിയമായ മലയാള പാചകം കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ പാചകകുറിപ്പുകള്‍ ഇന്ന്‍ സുപരിചിതം. മലയാളികളുടെ ജീവിതത്തില്‍ പാചകത്തിനുള്ള സ്ഥാനം മനസ്സിലാക്കി, അത് എത്രത്തോളം മികച്ചത് ആക്കാം എന്ന നിരന്തരാന്വേഷണത്തില്‍ ആണ് മലയാള പാചകം. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് മലയാള പാചകം എത്തിക്കുക എന്നതാണ് ലക്‌ഷ്യം.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x