മുട്ട കറി (Egg Curry)
എപ്പോഴും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നമ്മുടെ ഈ മുട്ട കറി ഏതു പലഹാരമായാലും ചോര്‍ ആയാലും കൂടെ നല്ല ചേര്‍ച്ച ആണ്.
- Prep Time10 min
- Cook Time10 min
- Total Time20 min
- Yield4
- തക്കാരം
- Indian
- നേരം
- Breakfast
- Main Course
ചേരുവകള്‍
- മുട്ട പുഴുങ്ങി എടുത്തത് – 4 എണ്ണം
- തേങ്ങ അരച്ചത് – 1/2 കപ്പ്
- സവാള അരിഞ്ഞത് – 2 എണ്ണം
- ഇഞ്ചി – 2 ടീസ്പൂൺ
- വെളുത്തുള്ളി – 1 ടീസ്പൂൺ
- പച്ചമുളക് – 1 എണ്ണം
- തക്കാളി – 1എണ്ണം
- മല്ലിപ്പൊടി – 1 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ഗരം മസാലപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 1 കപ്പ്
- വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധി
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു അതിൽ സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചേർത്ത് വഴറ്റുക.
മൂത്ത് വരുമ്പോൾ പൊടികൾ ചേർത്ത് വഴറ്റുക.
പിന്നീട് മൂടി വെച്ച് 5 മിനിറ്റ് വേവിക്കുക.
ശേഷം അതിലേക്ക് തേങ്ങ അരച്ചതും മുട്ടയും ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് ചൂടാക്കി എടുക്കുക. മുട്ട കറി തയ്യാര്‍.
ഈ ഒരു പോസ്റ്റ് വിലയിരുത്താം
വിലയിരുത്താനായി നക്ഷത്രങ്ങള്‍ നല്‍കാം
ശരാശരി വിലയിരുത്തല്‍ 4.1 / 5. അഭിപ്രായങ്ങള്‍ 24
ഈ ഒരു പോസ്റ്റ് വിലയിരുത്തുന്ന ആദ്യത്തെ ആളായി മാറൂ !
We are sorry that this post was not useful for you!
Let us improve this post!
Tell us how we can improve this post?