ചിക്കന്‍ കട്ട്ലറ്റ് (Chicken Cutlet)
ഷാലോ അല്ലെങ്കില്‍ ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കുന്ന ഈ ചിക്കന്‍ കട്ട്ലറ്റിന്റെ രുചി ഒന്ന് വേറെ തന്നെ, വൈകുന്നേരം കഴിക്കാവുന്ന വളരെ രുചിയ ഒരു നാലു മണി പലഹാരം ആണിത്.
- Prep Time15 min
- Cook Time10 min
- Total Time25 min
- Yield8
- തക്കാരം
- Indian
- നേരം
- Appetizer
- Breakfast
- Snack
- നാലുമണി പലഹാരം
ചേരുവകള്‍
For the burger
- 500 ഗ്രാം ചിക്കൻ
- 1 കപ്പ് ബ്രഡ്ക്രംബ്സ്
- 1 ടേബിൾ സ്പൂൺ വിനാഗിരി
- ആവശ്യാനുസരണം ഉപ്പ്
- 2-3 ടീസ്പൂണ്‍ കുരുമുളക് പൊടി
- 1/2 ടീസ്പൂണ്‍ മഞ്ഞപ്പൊടി
- 2 ഉരുളക്കിഴങ്ങ് (വേവിച്ച ശേഷം ഇടിച്ചത്)
- 2 സവാള അരിഞ്ഞത്
- 3-4 പച്ചമുളക് അരിഞ്ഞത്
- 2 ടീസ്പൂണ്‍ ഗരം മസാലപ്പൊടി
- 2-3 ടീസ്പൂണ്‍ മല്ലിയില അരിഞ്ഞത്
- 2 ടീസ്പൂൺ കറിവേപ്പില അരിഞ്ഞത്
- 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- വറുക്കാന്‍ ആവശ്യമായ എണ്ണ
തയ്യാറാക്കുന്ന വിധി
ആദ്യം ഉരുളക്കിഴങ്ങ് വേവിക്കുക. തൊലി കളഞ്ഞ് മാറ്റി വയ്ക്കുക.
ചിക്കനിൽ (എല്ലുള്ള കഷ്ണങ്ങള്‍) കുരുമുളക് പൊടി, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ , 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ചിക്കൻ സ്വർണ്ണ നിറമാകുന്നതുവരെ ഇടത്തരം ചൂടിൽ വെള്ളം ചേർക്കാതെ വേവിക്കുക.
ഇത് തണുത്തതിന് ശേഷം ചിക്കൻ നുറുക്കി എടുക്കുക.
അതേസമയം പാനിൽ എണ്ണ ചൂടാക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, ഗരം മസാല കുരുമുളകുപൊടി, മല്ലിയില എന്നിവ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.
ഇപ്പോൾ നുറുക്കിയ ചിക്കനും 1 ടീസ്പൂൺ വിനാഗിരിയും ചേർത്ത് കുറഞ്ഞ തീയിൽ 6-8 മിനിറ്റ് പൊരിച്ച് എടുക്കുക. ഇത് പൂർണ്ണമായും തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ചിക്കനിൽ ചേർത്ത് നന്നായി ഒരുമിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പും കുരുമുളക് പൊടിയും ക്രമീകരിക്കുക.
ഇനി കടിലറ്റ് ഷേപ്പ് ചെയ്യുക. ശരിയായ ഷേപ്പ് ആക്കാൻ പറ്റുന്നില്ല എങ്കില്‍ വേവിച്ച ഒരു ഉരുളക്കിഴങ്ങ് കൂടി ചേർക്കുക.
2 മുട്ടയും 2 ടീസ്പൂൺ മൈദ ചേർത്ത് അടിക്കുക. കട്ട്ലറ്റ് മുട്ടയിലേക്ക് മുക്കുക, ബ്രഡ്ക്രംബ്സ് ഉപയോഗിച്ച് കോട്ട് ചെയ്യുക.
ശേഷം ഈ കട്ട്ലറ്റുകൾ ഷാലോ അല്ലെങ്കില്‍ ഡീപ്പ് ഫ്രൈ ചെയ്ത് എടുക്കാം നിങ്ങള്‍ക്ക് ഇഷ്ടമുള്ള എണ്ണയില്‍. വെജിറ്റബിള്‍ ഓയില്‍ ആണ് അഭികാമ്യം.
രുചികരമായ കട്ട്ലറ്റ് തയ്യാർ. തക്കാളി സോസ്ന്റെ കൂടെ വിളമ്പാം.
കടപ്പാട് : Ammu’s Life
ഈ ഒരു പോസ്റ്റ് വിലയിരുത്താം
വിലയിരുത്താനായി നക്ഷത്രങ്ങള്‍ നല്‍കാം
ശരാശരി വിലയിരുത്തല്‍ 4.1 / 5. അഭിപ്രായങ്ങള്‍ 13
ഈ ഒരു പോസ്റ്റ് വിലയിരുത്തുന്ന ആദ്യത്തെ ആളായി മാറൂ !
We are sorry that this post was not useful for you!
Let us improve this post!
Tell us how we can improve this post?